Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഇന്റര്‍നാഷണല്‍ ഡെന്റിസ്റ്റ് ഡേ ആഘോഷിച്ചു

തൃശൂര്‍: ഇന്റര്‍നാഷണല്‍ ഡെന്റിസ്റ്റ് ഡേ (മാര്‍ച്ച് 6 ) ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കേരള ബ്രാഞ്ച് വിവിധ പരിപാടികളോടെ തൃശൂര്‍ മെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ ആഘോഷിച്ചു. പ്രസിഡണ്ട് ഡോ.സുഭാഷ് മാധവന്‍ അധ്യക്ഷത വഹിച്ചു. കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍ മുഖ്യാതിഥിയായി. കേരള കൗണ്‍സില്‍ പ്രസിഡണ്ട്് സന്തോഷ് തോമസ് വിശിഷ്ടാതിഥിയായി. രാവിലെ സൈക്കിളത്തോണ്‍ നടത്തി.


മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തിയ സെഷനില്‍ അസോസിയേഷന്റെ ചരിത്രവും, സമകാലിക പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. ഡോ.സമീര്‍ പി.ടി, ഡോ.സിബി, ഡോ.ദിനേഷ്, ഡോ.അലക്‌സ് തുടങ്ങിയവര്‍ ദന്താരോഗ്യമേഖലയിലെ നവീന ചികിത്സാരീതികളെക്കുറിച്ചും മേഖല അനുഭവിക്കുന്ന പ്രതിസന്ധികളെക്കുറിച്ചും വിശദീകരിച്ചു.


അസോസിയേഷന്‍ ഈ വര്‍ഷത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന പുകയില, മയക്കുമരുന്ന ദുരുപയോഗത്തെ തിരിച്ചറിയാനും, തടയാനും ഉതകുന്ന ബോധവത്കരണപരിപാടികള്‍, ഓറല്‍ ക്യാന്‍സര്‍ നിര്‍ണയ സെന്ററുകള്‍, തുടങ്ങിയവയെക്കുറിച്ച് പ്രസിഡണ്ട് ഡോ.സുഭാഷ് മാധവനും, സെക്രട്ടറി ഡോ.സിദ്ധാര്‍ത്ഥ് നായരും വിശദീകരിച്ചു. പൊതുജനങ്ങള്‍ക്ക്് ഉപകാരപ്രദമാകുന്ന രീതിയില്‍ ഡെന്റല്‍ ഹെല്‍ത്ത് പോളിസി രൂപീകരിക്കണമെന്നും, ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ ദന്ത ചികിത്സകൂടി ഉള്‍പ്പെടുത്തണമെന്നും പുതുതായി പുറത്തിറങ്ങുന്ന ദന്ത ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വൈകീട്ട നടന്ന വര്‍ണാഭമായ ചടങ്ങില്‍ കേരളത്തിലെ മികച്ച പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ഫോട്ടോ ക്യാപ്ഷന്‍ : ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കേരള ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഇന്റര്‍ നാഷണല്‍ ഡെന്റിസ്റ്റ് ഡേ തൃശൂര്‍ മെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യുന്നു ഇന്റര്‍നാഷണല്‍ ഡെന്റിസ്റ്റ് ഡേ ആഘോഷിച്ചു.

Leave a Comment

Your email address will not be published. Required fields are marked *