സർക്കാർ ഹർജി തള്ളി: വിചാരണ നേരിടണം
ന്യൂഡല്‍ഹി: നിയമസഭാ കൈയ്യാങ്കളി കേസില്‍ കേരള സര്‍ക്കാരിന് വന്‍ തിരിച്ചടി. . കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.ഇതോടെ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി, കെ.ടി. ജലീല്‍ എം.എല്‍.എ., മുന്‍ എം.എല്‍.എമാരായ കെ.കുഞ്ഞമ്മദ്, ഇ.പി. ജയരാജന്‍, സി.കെ. സദാശിവന്‍, കെ.അജിത്ത് എന്നിവരടക്കം കൈയ്യാങ്കളി കേസില്‍ പ്രതികളായ ആറ് നേതാക്കളും വിചാരണ നേരിടേണ്ടി വരും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ നിയമസഭാ കൈയ്യാങ്കളി കേസിന്റെ വിചാരണ പുന:രാരംഭിക്കും. നിയമസഭാംഗം എന്ന പരിരക്ഷ ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള പരിരക്ഷയല്ലെന്ന് വ്യക്തമാക്കിയാണ് …