തൃശൂര്‍: കൊടകര കള്ളപ്പണക്കേസി്ല്‍ കൂടുതല്‍ ഇടപാടുകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബെംഗളൂരുവില്‍ നിന്നാണ് കോടികളുടെ കള്ളപ്പണം എത്തിയത്. കൊടകര കവര്‍ച്ച നടന്ന ഏപ്രില്‍ മാസത്തില്‍ 6.3 കോടി തൃശ്ശൂര്‍ ബി.ജെ.പി ഓഫീസില്‍ എത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്.കോഴിക്കോട് നിന്ന് പിക്കപ്പ് ലോറി വഴിയാണ് പണം വിവിധയിടങ്ങളിലേക്ക് എത്തിച്ചതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കോഴിക്കോട് നിന്ന് പിക്കപ്പ് ലോറിയില്‍ 3 ചാക്കു കെട്ടുകളായാണ് പണം എത്തിച്ചത്. ഇതില്‍ 6.3 കോടി രൂപ തൃശ്ശൂര്‍ ബി.ജെ.പി. ഓഫീസില്‍ എത്തിച്ചു. ആലപ്പുഴയിലും പത്തനംതിട്ടയിലുമായി 1.4 കോടി രൂപ വീതം എത്തിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കുറ്റപത്രത്തില്‍ പറയുന്നത് ബിജെപി തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ധര്‍മ്മരാജന്‍ കേരളത്തില്‍ എത്തിച്ചത് ആകെ 43.5 കോടിയെന്നാണ്. അന്വേഷണ സംഘം ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് കള്ളപ്പണം കടത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്
Photo Credit: Twitter