Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Ranjith Kumar

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്നുണ്ടാകും.ശനിയും ഞായറും കടകള്‍ അടച്ചിടുന്നതിനെതിരേ  വ്യാപകമായ എതിര്‍പ്പുയര്‍ന്നിരുന്നു. വാരാന്ത്യ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ അശാസ്ത്രീയത ഉണ്ടെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു.  Photo Credit: Twitter

പൃഥ്വി ഷായും ഇശാൻ കിഷനും ശിഖർ ധവാനും തകർത്താടി; മുപ്പത്തിയേഴാം ഓവറിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം

by നിധിൻ തൃത്താണി  കൊളംബോ: ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റ് ജയം. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 262 റൺസ് നേടിയിരുന്നു.  രണ്ടാമത് ബാറ്റ് ചെയ്ത ഇന്ത്യ 36.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ അനായാസമായി ശ്രീലങ്കൻ സ്കോർ മറികടന്നു. 24 പന്തുകളിൽ നിന്നും 43 റൺസ് അടിച്ചെടുത്ത  ഇന്ത്യൻ …

പൃഥ്വി ഷായും ഇശാൻ കിഷനും ശിഖർ ധവാനും തകർത്താടി; മുപ്പത്തിയേഴാം ഓവറിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം Read More »

പീഡനക്കേസ്: മയൂഖാ ജോണിയുടെ പരാതിയില്‍ ശാസ്ത്രീയ തെളിവില്ലെന്ന്

തൃശ്ശൂര്‍: സുഹൃത്ത് പീഡനത്തിന് ഇരയായെന്ന ഒളിമ്പ്യന്‍ മയൂഖാ ജോണിയുടെ പരാതിയില്‍ ശാസ്ത്രീയ തെളിവുകളില്ലെന്ന് പോലീസ്. 2016-ല്‍ നടന്ന സംഭവമായതിനാല്‍ ശാസ്ത്രീയ തെളിവുകളില്ല. സാഹചര്യത്തെളിവു വെച്ചാണ് കേസ് അന്വേഷിക്കുന്നതെന്ന് പോലീസ് പറയുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് കാണിച്ച് പീഡനത്തിന് ഇരയായ പെണ്‍കുട്ടി തന്നെ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ റിപ്പോര്‍ട്ട് എസ്.പി. പൂങ്കുഴലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ശാസ്ത്രീയ തെളിവുകളില്ലെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം …

പീഡനക്കേസ്: മയൂഖാ ജോണിയുടെ പരാതിയില്‍ ശാസ്ത്രീയ തെളിവില്ലെന്ന് Read More »

ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന് ജില്ലയില്‍ ഒരുക്കങ്ങളായി

തൃശൂര്‍: ഗര്‍ഭിണികള്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കുന്നതിനുള്ള ‘മാതൃകവചം’ വാക്സിനേഷന്‍ ക്യാമ്പയിന് ഒരുക്കങ്ങളായി. ജില്ലയിലെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും വാക്സിനേഷന്‍ നല്‍കും. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗര്‍ഭിണികള്‍ക്കാണ് ആദ്യഘട്ടത്തില്‍ നല്‍കുക. നിലവില്‍ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളില്‍ നിന്നു മാത്രമാണ് ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ നല്‍കുക. ഗര്‍ഭകാലപരിചരണത്തിനായി സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളെ സമീപിച്ചിട്ടുള്ളവര്‍ക്കും ഗവ.ആരോഗ്യകേന്ദ്രങ്ങളില്‍ നിന്ന് വാക്സിന്‍ സ്വീകരിക്കാം.കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വാക്സിനേഷന് വരികയാണെങ്കില്‍ വാക്സിനേഷന്‍ സുഗമമായി നടത്താന്‍ സാധിക്കും. ഇതുവരെ 19,208 ഗര്‍ഭിണികളാണ് ആര്‍.സി.എച്ച് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് പത്രസമ്മേളനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ജെ.റീന …

ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന് ജില്ലയില്‍ ഒരുക്കങ്ങളായി Read More »

ഇന്ത്യയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശിനിക്ക് വീണ്ടും കോവിഡ്

തൃശൂര്‍:ചൈനയിലെ വുഹാനില്‍നിന്ന് കോവിഡ് ബാധിച്ച മലയാളി പെണ്‍കുട്ടിക്ക്   വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. .ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കായി ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയപ്പോഴാണ് തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് രോഗിയാണ്് കൊടുങ്ങല്ലൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനി. വുഹാന്‍ സര്‍വകലാശാലയിലെ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്കാണ് ഇന്ത്യയില്‍ ആദ്യമായി കോവിഡ് ബാധിച്ചത്. 2020 ജനുവരി 30നായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. Photo Caption : Face Book

ഉത്തര്‍പ്രദേശിലും,രാജസ്ഥാനിലും,മധ്യപ്രദേശിലും ശക്തമായ ഇടിമിന്നല്‍ മിന്നല്‍ ദുരന്തം: 68 മരണം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലും, രാജസ്ഥാനിലും, മധ്യപ്രദേശിലും ഇടിമിന്നലേറ്റ് 68 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ 41 പേരും രാജസ്ഥാനില്‍ 20 പേരും മധ്യപ്രദേശില്‍ 7 പേരുമാണ് മരിച്ചത്. യുപിയില്‍ പ്രയാഗ് രാജ്, കാണ്‍പുര്‍, ഫിറോസാബാദ്, ആഗ്ര, വാരാണസി, ഉന്നാവ്, ചിത്രകൂട് എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന്  മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. രാജസ്ഥാനില്‍ കോട്ട, ധോല്‍പുര്‍ ജില്ലകളിലുണ്ടായ ഇടിമിന്നലില്‍ 20 പേരാണ് മരിച്ചത്. മരിച്ചവരില്‍ ഏഴ് കുട്ടികളും ഉള്‍പ്പെടുന്നു. കോട്ട, ജയ്പൂര്‍ അടക്കം അഞ്ച് ജില്ലകളിലാണ് ഇന്നലെ …

ഉത്തര്‍പ്രദേശിലും,രാജസ്ഥാനിലും,മധ്യപ്രദേശിലും ശക്തമായ ഇടിമിന്നല്‍ മിന്നല്‍ ദുരന്തം: 68 മരണം Read More »