by നിധിൻ തൃത്താണി
കൊളംബോ: ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റ് ജയം. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 262 റൺസ് നേടിയിരുന്നു.
രണ്ടാമത് ബാറ്റ് ചെയ്ത ഇന്ത്യ 36.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ അനായാസമായി ശ്രീലങ്കൻ സ്കോർ മറികടന്നു. 24 പന്തുകളിൽ നിന്നും 43 റൺസ് അടിച്ചെടുത്ത ഇന്ത്യൻ ഓപ്പണർ പൃഥ്വി ഷാ കളിയിലെ കേമനായി. ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ തന്റെ ആദ്യമത്സരത്തിൽ ശിഖർ ധവാൻ 86 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇശാൻ കിഷൻ 42 റൺസ് നേടി. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച സൂര്യകുമാർ യാദവ് 20 പന്തുകളിൽ നിന്ന് 31 റൺസ് നേടി ധവാനൊപ്പം പുറത്താകാതെനിന്നു.
Photo Credit: Twitter