കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിൽ ഡെൻറൽ കോളജ് വിദ്യാർഥിനിയെ യുവാവ് വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി. കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനി പി.വി. മാനസ (24) ആണ് മരിച്ചത്. മാനസ നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന. ഇന്ന് ഉച്ചക്ക് ഒരുമണിക്കായിരുന്നു സംഭവം. കണ്ണൂർ സ്വദേശിയായ രാഖിൽ മാനസയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.മാനസയും മറ്റു വിദ്യാർഥിനികളും വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ രാഖിൽ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. .
വീടിനുള്ളിൽ അതിക്രമിച്ചുകയറിയ രാഖിൽ മാനസയെ ബലമായി മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി വെടിവെക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.രാഖിൽ മാനസയെ മുൻപ് പ്രണയാഭ്യർത്ഥനയുമായി ശല്യം ചെയ്തിരുന്നു എന്നും കണ്ണൂർ ഡിവൈഎസ്പി മുൻപാകെ മാനസിയുടെ പിതാവിൻറെ പരാതിയിന്മേൽ രാഖിലിനെ വിളിച്ചുവരുത്തി താക്കീത് ചെയ്തു പ്രശ്നങ്ങൾ അവസാനിപ്പിച്ചിരുന്നതായി മാനസയുടെ വീട്ടുകാർ പറയുന്നു.
Photo Credit: Face Book