by നിധിൻ തൃത്താണി
ടോക്കിയോ: അത്‌ലറ്റിക്സിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മെഡൽ സ്വർണ്ണത്തിലൂടെ. ഒളിംപിക്‌സ് അത്‌ലറ്റിക്സിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മെഡൽ ചരിത്രം സുവർണ്ണലിപികളിൽ കുറിച്ച് ഇരുപതിമൂന്ന് കാരനായ ജാവലിൻ താരം നീരജ് ചോപ്ര. ഇന്ന് ടോക്കിയോയിൽ നടന്ന ജാവലിൻ ത്രോ ഫൈനലിൽ 87.58 മീറ്റർ എറിഞ്ഞാണ് നീരജ് ചരിത്രത്തിൽ ഇടം നേടിയത്.
2008 ബീജിങ് ഒളിമ്പിക്സിന് ശേഷം ഒളിംപിക്‌സ് വേദിയിൽ വീണ്ടും ഇന്ത്യയുടെ ദേശീയ ഗാനം മുഴക്കി നീരജ് ഇന്ന് സ്വർണ മെഡലണിഞ്ഞു. ഷൂട്ടർ അഭിനവ് ബിന്ദ്രയാണ് 2008 ബീജിങ് ഒളിംപിക്‌സിൽ ഇന്ത്യക്കുവേണ്ടി ഇതിന് മുൻപ് സ്വർണം നേടിയത്. ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയാണ് നീരജ്.
Photo credit: Twitter