Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ആഢംബരകപ്പലില്‍ ലഹരിപാര്‍ട്ടി; ഷാരൂഖാന്‍റെ മകന്‍റെ അറസ്റ്റ് എന്‍.സി.ബി രേഖപ്പെടുത്തി


കൊച്ചി: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റില്‍. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയത ശേഷാണ് ആര്യന്‍ ഖാന്റൈ അറസ്റ്റ്  നര്‍ക്കോട്ടിക്സ് കണ്ട്രോള്‍ ബ്യൂറോ രേഖപ്പെടുത്തിയത്.  കൂടാതെ വ്യവസായ പ്രമുഖന്റെ പെണ്‍മക്കളും അറസ്റ്റിലായി. ഇവര്‍ ഡല്‍ഹി സ്വദേശികളാണെന്നാണ് വിവരം. ആര്യന്‍ ഖാനെ റേവ് പാര്‍ട്ടിയിലേക്ക് സംഘാടകര്‍ അതിഥിയായി നേരിട്ട് ക്ഷണിച്ചതാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കപ്പലില്‍ നടന്ന പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ട് എന്ന വിവരം അറിഞ്ഞ എന്‍.സി.ബി സംഘാംഗങ്ങള്‍ വേഷംമാറി പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. മയക്കുമരുന്ന് ഉപയോഗം ഈ സംഘം നേരില്‍ കണ്ട് സ്ഥിരീകരിച്ച ശേഷം ആയിരുന്നു ആര്യന്‍ അടക്കം എട്ട് പേരെ കസ്റ്റഡിയില്‍ എടുത്തത്.

അറസ്റ്റ് ചെയ്ത ആര്യന്‍ ഉള്‍പ്പെടെ ഉള്ളവരെ എന്‍.സി.ബി വൈദ്യ പരിശോധനക്ക് വിധേയരാക്കി.

Photo Credit; Koo

Leave a Comment

Your email address will not be published. Required fields are marked *